നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സിന്റെ റിക്രൂട്ട്‌മെന്റ്: ഫെബ്രുവരി ആറ് മുതൽ പത്തു വരെ

എറണാകുളം: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സിന്റെ റിക്രൂട്ട്‌മെന്റ് ഫെബ്രുവരി ആറാം തീയ്യതി മുതല്‍ പത്താം തീയ്യതി വരെ എറണാകുളത്ത് നടക്കും. കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുള്ള സംവിധാനമാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്. പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായിരിക്കും റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍മസിസ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്‌സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്.

LEAVE A REPLY