ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അടപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക്

accidentt-05-1478328717

പത്തനംതിട്ട: കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് അയ്യപ്പഭക്തന്‍മാര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.
ഭക്തര്‍ സഞ്ചരിച്ച സാന്‍ട്രോ കാര്‍ എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും ഒരാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി നിലയ്ക്കലില്‍ വെച്ചാണ് അപകടമുണ്ടായത്.

 

LEAVE A REPLY