തളര്‍ത്തി കളയാമെന്ന് വ്യാമോഹിക്കേണ്ട: പിണറായി വിജയന്‍

ഇ.ഡി റെയ്ഡിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. അദ്ദേഹം താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ഒന്നും ലഭിച്ചില്ലെന്ന് എഴുതി നല്‍കിയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അതിന് പിന്നാലെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളു. ഈ തരത്തിലുള്ള നടപടികള്‍കൊണ്ട് തളര്‍ത്തി കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. അതേസമയം, റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങാന്‍ തുടങ്ങവെ ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പിന്നാലെ പോലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.