റഷ്യന്‍ സേനയില്‍ ചേര്‍ന്ന 49 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരികെ ലഭിച്ചത് വികൃതാക്കിയ നിലയിലാണെന്ന് ബന്ധുക്കള്‍ സുപ്രീം കോടതിയെ അറിയിച്ചു. മനുഷ്യക്കടത്ത് സംഘങ്ങളുടെ കെണിയില്‍ പെട്ട് നിരവധി ഇന്ത്യക്കാര്‍ ഇപ്പോഴും റഷ്യന്‍ സേനയുടെ ഭാഗമായി യുദ്ധമുഖത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
217 ഇന്ത്യക്കാര്‍ ഇത്തരത്തില്‍ റഷ്യന്‍ സായുധ സേനയില്‍ ചേര്‍ന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതില്‍ 49 പേര് കൊല്ലപ്പെടുകയും, നയതന്ത്ര ഇടപെടലിലൂടെ 139 പേരെ തിരികെ എത്തിക്കുന്നതിനും സാധിച്ചു. 6 പേരെ കാണാതായി എന്നത് സ്ഥീരീകരിച്ചപ്പോള്‍ 23 പേരുടെ കാര്യത്തില്‍ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.



















