ധനസഹായത്തിനു എന്തിനാണ് വേർതിരിവ്? മുഖ്യമന്ത്രി മറുപടി പറയുന്നു.

നവമാധ്യമങ്ങളിൽ മറ്റും ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം ആണ് രാജമലയിൽ മരിച്ചവർക്ക് 5 ലക്ഷവും വിമാനാപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷവും നഷ്ടപരിഹാരം നൽകുന്നത്, ഈ വിഷയത്തിന്റെ ശരിയായ വശങ്ങൾ മനസിലാക്കാതെയുള്ള വിലയിരുത്തലാണിത് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ചിലർ തെറ്റായധാരണയിലും ചിലർ ബോധപൂർവവും ഈ വിലയിരുത്തൽ നടത്തുന്നുണ്ട്. ഇത് രണ്ടും രണ്ടു രീതിയിൽ ഉള്ള ദുരന്തമാണ്, അതിനു ശേഷമുള്ള പ്രവർത്തനങ്ങളും രണ്ടുരീതിയിൽ ഉള്ളതാണ്. രാജമലയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ആദ്യഘട്ടത്തിലുള്ള ധനസഹായം ആണ്. അവിടുത്തെ രക്ഷാപ്രവത്തനം ഇതുവരെ പൂർത്തിയായിട്ടില്ല അത് പൂർത്തിയായാൽ മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി എത്രയുണ്ടെന്നും, നഷ്ടം എത്രയുണ്ടെന്നും വിലയിരുത്താനാവു.

ഉറ്റവരെയും ഉടയവരെയും നഷ്ട്ടമായവരെ സംരക്ഷിക്കേണ്ട അവസ്ഥായാണ് ഇവിടെയുള്ളത്. അവരുടെ ജീവനോപാധിയും,വാസസ്ഥലവും നഷ്ട്ടപെട്ടിട്ടുണ്ട്, ഇതെല്ലം ഇനി ഉറപ്പുവരുത്താൻ ഉള്ള ബാധ്യത സർക്കാരിനുണ്ട് അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം കഴിഞ്ഞാൽ മാത്രമേ അത്തരം പ്രശ്നങ്ങൾ എന്താണെന്ന് നമുക്കു പരിശോധിക്കാൻ പറ്റുകയുള്ളു, ആയതിനാൽ അവരെ സംരക്ഷിക്കുകയും ചെയ്യും അവരുടെ കൂടെ നിൽക്കുകയും ചെയ്യും. ഇപ്പോൾ നടന്നത് ആദ്യഘട്ടത്തിലെ പ്രഖ്യാപനം മാത്രമാണ് തുടർന്ന് പലപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി വരാൻ ഇരിക്കുകയാണ്.

രാജമലയിൽ രക്ഷാപ്രവർത്തനം അതീവ ഗൗരവമായി നടക്കുകയാണ് അതിനു വിവിധ ഏജൻസികളെയും, വിവിധ വിഭവങ്ങളെയും ഏകോപിപ്പിക്കണം. ആ പ്രവർത്തനം രാജമലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. രാജമലയിലേക്ക് എത്തിച്ചേരാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. മന്ത്രി ചന്ദ്രശേഖരനും, മന്ത്രി എം.എം മണിയും അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തനം നടത്തുകയാണ്. മോശം കാലാവസ്ഥയായതുകൊണ്ടുതന്നെ ഹെലികോപ്റ്ററിൽ ഇപ്പോൾ അങ്ങോട്ട് എത്തിപെടൽ ദുഷ്കരമാണെന്നും ഇതുകൊണ്ടാണ് മന്ത്രി ചന്ദ്രശേഖരനും, എം.എം.മണിയും അങ്ങോട്ടു കാർ മാർഗം പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരിൽ രക്ഷാപ്രവർത്തനം ഇന്നലെയോടെ അവസാനിച്ചു, അതിവിദക്തമായ രക്ഷാപ്രവർത്തനങ്ങൾ ആണ് അവിടെ നടന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരും രക്ഷാപ്രവർത്തന വേഗതയിൽ പ്രശംസാർഹരാണ്‌, നമ്മുടെ നാടിന്റെ ഒരു മികവ് ആണ് അവിടെ കാണാൻ കഴിഞ്ഞത്. യഥാർത്ഥത്തിൽ വളരെ ഭീകരമായ ഒരു ദുരന്തം ആണ് അവിടെ നടന്നത്. അത്തരം ഒരു ദുരന്തം സംഭവിക്കുമ്പോൾ ചിലപ്പോൾ ആരും രക്ഷപ്പെടില്ല, നല്ലൊരു ഭാഗം ആളുകൾ രക്ഷപെട്ടു എന്നത് ആശ്വാസജനകമാണ്. എന്നാൽ അപകടത്തിന്റെ തോത് വച്ച് രണ്ടുകാര്യങ്ങൾ സംഭവിക്കാമായിരുന്നു, ഒന്നു കത്താം, അല്ലെങ്കിൽ വലിയൊരു സ്ഫോടനം നടക്കാം അതു സംഭവിക്കാത്തത് വലിയ ആശ്വാസകരമാണ്. രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞതിനുശേഷം അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുന്നതിനായാണ് പോയത്. അവിടെ ഒരു വേർതിരിവിന്റെ പ്രശ്നം ഇല്ല.

#news_initiative_with_google