പെട്ടിമട ദുരന്തവുമായിബന്ധപ്പെട്ട ധനസമാഹരണത്തിനു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജില്ലാ ഭരണകൂടം.

പെട്ടിമട ദുരന്തത്തിൽപെട്ട ആളുകളെ സഹായിക്കുന്നതിനായി എന്ന വ്യാജേന ഫേസ്ബുക്കിൽ അക്കൗണ്ട് നമ്പർ അടക്കം അടങ്ങുന്ന പോസ്റ്റുകൾ കണ്ടുവരുന്ന സാഹചര്യത്തിൽ ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നു ഇടുക്കി ജില്ലാഭരണകൂടം അറിയിച്ചു. പെട്ടിമടയിലേക്ക് വേണ്ടി സാധനങ്ങൾ വാങ്ങാനോ, പിരിക്കാനോ ആരെയും ഏൽപ്പിക്കാത്ത സാഹചര്യത്തിൽ സഹായം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ജില്ലാഭരണകൂടത്തെയോ, ജില്ലാ കളക്ടറെയോ, ബന്ധപ്പെട്ട തഹസിൽദാരെയോ ഏൽപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ഉള്ള സഹായങ്ങൾ പെട്ടിമട ദുരന്തത്തിൽപെട്ടവർക്ക് നേരിട്ടു കൊടുക്കാൻ സാധിക്കുമെന്നും, ഇതിനായി മറ്റുള്ളവരെ ഏർപ്പെടുത്തിയിട്ടില്ല എന്നും ജില്ലാഭരണകൂടം അറിയിച്ചു.

#news_initiative_with_google

LEAVE A REPLY