അനുഷ്‌ക നീ എന്റെ ദിനങ്ങള്‍ എന്നും പ്രീയപ്പെട്ടതാക്കുന്നു

വേര്‍പിരിയലും കൂടിച്ചേരലുമെല്ലാം പ്രണയത്തിന്റെ ഭാഗമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും. പ്രണയത്തിലാണെന്നുള്ള വാര്‍ത്ത രഹസ്യമല്ല. ചില സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടായി ഇരുവരും ഇടക്കാലത്തൊന്ന് പിരിഞ്ഞെങ്കിലും ഒടുവില്‍ വീണ്ടുമൊന്നിച്ചു. ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഒന്നുകൂടി ആരാധകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകായണ് കോഹ്ലി.

പ്രണയത്തില്‍ കുതിര്‍ന്ന ഒരു സന്ദേശത്തിനൊപ്പം പ്രണയദിനമായ ഇന്നലെ വിരാട് കൊഹ്ലി തന്റെ കാമുകിയായ അനുഷ്‌കയ്ക്കൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘നിങ്ങള്‍ സ്വയം വിചാരിച്ചാല്‍ എല്ലാ ദിവസവും വാലന്റൈന്‍സ് ഡേ ആക്കാം. അനുഷ്‌ക്ക നീയാണ് എന്റെ എല്ലാ ദിവസവും സ്പെഷല്‍ ആക്കുന്നത് എന്നുമാണ് വിരാട് കുറിച്ചിരിക്കുന്നത്

LEAVE A REPLY