സ്പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

റേഷൻ കാർഡ് വിഭാഗവും കിറ്റുകൾ വിതരണം ചെയ്യുന്ന തിയതിയും ചുവടെ;

എ.എ.വൈ വിഭാഗം – ജൂലൈ 31, ആഗസ്റ്റ് 2, 3
പി.എച്.എച് വിഭാഗം – ആഗസ്റ്റ് 4 മുതല്‍ 7 വരെ
എന്‍.പി.എസ് വിഭാഗം – ആഗസ്റ്റ് 9 മുതല്‍ 12 വരെ
എന്‍.പി.എന്‍.എസ് വിഭാഗം – ആഗസ്റ്റ് 13 മുതല്‍ 16 വരെ

സ്പെഷ്യല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് വക്തമാക്കി. ജൂണ്‍ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും.

LEAVE A REPLY