കോവിഡ് 19: പ്രത്യേക പരിഗണന വേണ്ടവർക്കായി ഹെൽപ് ഡെസ്‌ക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേക പരിഗണന നൽകേണ്ടവരുടെ സുരക്ഷയ്ക്കും കരുതലിനുമായി ഹെൽപ് ഡെസ്‌ക്ക് സ്ഥാപിക്കാൻ തീരുമാനമായി. ഹെൽപ് ഡെസ്‌ക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്‌സാപ്പുള്ള രണ്ട് ഫോൺ നമ്പറുകളുണ്ടാവും. തുടക്കത്തിൽ ഓഫീസ് സമയത്തും ആവശ്യമെങ്കിൽ അധികസമയവും പ്രവർത്തിക്കുന്ന രീതിയിലാവും ഹെൽപ് ഡെസ്‌ക്ക് ഒരുക്കുക.

കോവിഡ് 19ന്റെ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.     ഹെൽപ് ഡെസ്‌ക്കിന്റെ ചുമതല ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായിരിക്കും. മറ്റു ചുമതലക്കാരെ ഭരണസമിതി തീരുമാനിച്ച് ഉൾപ്പെടുത്തും.  ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും ഹെൽപ് ഡെസ്‌ക്കിന്റെ നടത്തിപ്പ് സംബന്ധിച്ച ഉത്തരവാദിത്തങ്ങൾ നൽകും.

LEAVE A REPLY