എച്ച്.പി.വി.വാക്സിൻ കൃത്യമായി സ്വീകരിച്ച സ്ത്രീകളിൽ സെർവിക്കൽ കാൻസർ വരില്ലെന്ന് പഠന റിപ്പോർട്ട്

എച്ച്.പി.വി.വാക്സിൻ കൃത്യമായി സ്വീകരിച്ച സ്ത്രീകളിൽ സെർവിക്കൽ കാൻസർ വരില്ലെന്ന് പഠന റിപ്പോർട്ട്. സ്കോട്ലന്റിൽ നിന്നുള്ള എച്ച്.പി.വി. വാക്സിൻ സ്വീകരിച്ച സ്ത്രീകൾക്കിടയിൽ പിന്നീട് സ്ക്രീനിങ് നടത്തിയപ്പോൾ സെർവിക്കൽ കാൻസർ കേസുകൾ രേഖപ്പെടുത്തിയില്ല എന്നാണ് പഠനത്തിൽ പറയുന്നത്. പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ് ആണ് പഠനം നടത്തിയത്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008-ൽ പന്ത്രണ്ടു മുതൽ പതിമൂന്നു വയസ്സുവരെ പ്രായമായ പെൺകുട്ടികൾക്കിടയിൽ എച്ച്.പി.വി. വാക്സിനേഷൻ ശക്തമാക്കിയതിനു പിന്നാലെയാണ് ഈ മാറ്റമെന്നും പഠനത്തിൽ പറയുന്നു. സ്ത്രീകളുടെ പ്രായം, ഡോസ്, സാമൂഹികസാമ്പത്തിക പശ്ചാത്തലം തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എച്ച്.പി.വി. വാക്സിനേഷൻ എത്രത്തോളം ഫലപ്രദമാണെന്നു വ്യക്തമാക്കുന്നതാണ് പ്രസ്തുത പഠനമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

LEAVE A REPLY