ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് രാത്രി എട്ടു വരെ അനുമതി

ഹോട്ടലുകൾ, ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സർക്കാർ അനുമതി നൽകി. ചീഫ് സെക്രട്ടറി ടോം ജോസാണ് ഉത്തരവ് പുറത്തിറക്കിയത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്ടിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവർത്തനാനുമതി നൽകിയിരുന്നത്. എന്നാൽ ഓൺലൈനിലല്ലാതെയുള്ള വിൽപന വൈകിട്ട് അഞ്ച് മണിക്ക് തന്നെ അവസാനിപ്പിക്കണം എന്ന പ്രത്യേക നിർദേശമുണ്ട്. രാത്രി ഒൻപത് മണിക്കകം ഓൺലൈൻ ഭക്ഷണം വീടുകളിലെത്തിക്കുന്നവർ പ്രവർത്തനം അവസാനിപ്പിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

LEAVE A REPLY