സംസ്ഥാനത്ത് രണ്ട് കോവിഡ് 19 കൂടി സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിലെ രണ്ട് പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇരുവരും.  ഇറ്റലിയിൽ നിന്ന് വന്ന രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ രണ്ടു പേരും. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. നിരീക്ഷണത്തിൽ കഴിഞ്ഞ 13 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചതിൽ നിന്നാണ് 2 പേർക്ക് കൂടി കോവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

LEAVE A REPLY