കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി ശസ്ത്രക്രിയക്ക് ശേഷം പീഡനത്തിന് ഇരയായ സംഭവം: യുവതിക്ക് നീതി ലഭിച്ചില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ യുവതിക്ക് നീതി ലഭിച്ചില്ലെന്ന് പരാതി. കേസ് അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായതായും പരാതിയിൽ പറയുന്നു. പ്രതിക്ക് വേണ്ടി തന്നെ സമീപിച്ച അഞ്ച് പേരെയും ആശുപത്രിയിൽ വച്ച് കാണിച്ചു കൊടുത്തിട്ടും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ,ആരോഗ്യമന്ത്രിക്കും വനിത കമ്മീഷനും ഉൾപ്പെടെ പരാതി നൽകുമെന്നും യുവതി പറഞ്ഞു. തനിക്ക് മാനസിക രോഗമാണെന്നും പണം വാങ്ങിത്തരാം എന്നും കല്യാണം കഴിഞ്ഞതല്ലേ, അതുകൊണ്ട് ലൈംഗികാതിക്രമത്തിന് ഇരയായതിൽ കുഴപ്പമില്ലലോ എന്നും പ്രതിക്കുവേണ്ടി തന്നെ സമീപിച്ചവർ പറഞ്ഞതായി യുവതി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ തൈറോയ്ഡ് ചികിത്സയ്ക്കെത്തിയതായിരുന്നു 32കാരിയായ യുവതി. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ മയക്കത്തിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്ററായിരുന്ന ശശീന്ദ്രന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

LEAVE A REPLY