നടിയെ ആക്രമിച്ച കേസ്: ഭാമ ഉള്‍പ്പടെയുള്ളവരെ ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും നടക്കും. ചലച്ചിത്ര താരം ഭാമ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് വിസ്താരത്തിന് ഹാജരാകും. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രധാന സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

കേസിലെ നിര്‍ണായ സാക്ഷികളായ ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയുടെയും സാക്ഷി വിസ്താരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സാക്ഷികളിലൊരാള്‍ കൂറുമാറിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതു വരെ കേസുമായി ബന്ധപ്പെട്ട് 40 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി.

136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ആദ്യ 7 സാക്ഷികളുടെ പ്രതിഭാഗം ക്രോസ് വിസ്താരവും ഉടന്‍ നടക്കും.

LEAVE A REPLY