കൊച്ചി: വിദേശ വനിതയ്ക്ക് ഹോട്ടല്‍ മുറിയില്‍ പീഡനം. തായ്‌ലന്റ് സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് പിടിയിലായത്. കൊറോണ ബാധയെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ നടപടികള്‍ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വിദേശ വനിതയ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസമാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ യുവതി പരാതി നല്‍കിയത്. പരാതിക്കാരിയുടെ മകന്‍ മലപ്പുറത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിക്കുന്നത്. മകനെ കാണാന്‍ കേരളത്തിലെത്തുന്ന യുവതിയുടെ സഹായിയായി കൂടെ യാത്ര ചെയ്തിരുന്നത് മുഹമ്മദ് ഇന്‍സാഫാണ്. ഇയാളുടെ സുഹൃത്താണ് അന്‍സാരി.



















