സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം പഠപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; മലയാളത്തിനെയിരെ പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹര്‍

തിരുവന്തപുരം : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരെ മനപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാള മിഷന്‍ സംഘടിപ്പിച്ച ‘മലയാണ്മ 2017’ മാതൃഭാഷ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ ഭാഷയെ നാം പടിയിറക്കുകയാണെങ്കില്‍ ശ്രേഷ്ഠഭാഷാ പദവികൊണ്ട് കാര്യമില്ലെന്നും ഭാഷ ഇല്ലാതായിപ്പോകുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തില്‍ സംസാരിക്കുന്നത് കുറ്റമാണെന്ന് കുഞ്ഞുങ്ങളുടെ പുറത്ത് എഴുതിവെക്കുന്നവരുടെ നാടാണ് കേരളം. ഇംഗ്ലീഷില്‍ ആയാലേ ഭരണം ശരിയാകൂ എന്ന് വിചാരിക്കുന്ന ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY