തിരുവനന്തപുരം: ബിവറേജസ് കോർപറേഷനും കെടിഡിസി ഉൾപ്പെടുന്ന ജോയിന്റ് സെക്ടർ ഹോട്ടലുകൾക്കും 50000 രൂപ ലൈസെൻസ് ഫീസ് നൽകി പബ്, ബിയർ പാർലർ ലൈസൻസുകൾ വിദേശമദ്യ ചട്ടം 13 (13) പ്രകാരം അനുവദിക്കാവുന്നതാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.എന്നാൽ തീരപ്രദേശങ്ങളിൽ കാസിനോകൾക് അനുമതി നല്കാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഐടി , വിനോദ സഞ്ചാര മേഖലകളിൽ നിന്ന് പബ്ബുകൾ ആരംഭിക്കണമെന്ന നിർദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

















