ബിടിഎസ് ഗായകൻ ജിമിനെപ്പോലെയാകാന്‍ ശസ്ത്രക്രിയകള്‍ നടത്തിയ കനേഡിയന്‍ നടന് ദാരുണാന്ത്യം

സോൾ: പ്രശസ്ത തെക്കന്‍ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗവും ഗായകനുമായ ജിമിനെപ്പോലെയാകാന്‍ ശസ്ത്രക്രിയകള്‍ നടത്തിയ കനേഡിയന്‍ നടന് ദാരുണാന്ത്യം. കനേഡിയന്‍ ടെലിവിഷന്‍ സീരീസുകളില്‍ അഭിനയിച്ചിട്ടുള്ള സെയിന്റ് വോണ്‍ കൊളൂച്ചി ആണ് മരിച്ചത്. ജിമിനെപ്പോലെയാകാന്‍ പന്ത്രണ്ടോളം ശസ്ത്രക്രിയകളാണ് വോണ്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ ചെയ്ത ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടാവുകയും നില വഷളാവുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോണ്‍ തന്റെ രൂപത്തില്‍ തൃപ്തനായിരുന്നില്ല. ജിമിന്‍ അദ്ദേഹത്തിന്റെ ആരാധനാ പുരുഷനായിരുന്നു. അദ്ദേഹത്തിന്റെ രൂപസാദൃശ്യം ലഭിക്കാന്‍ മൂക്ക്‌, പുരികം, താടിയെല്ല്, ചുണ്ട് തുടങ്ങി മുഖത്തെ പലഭാഗങ്ങളിലും വോണ്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

LEAVE A REPLY