സ്വകാര്യ വാഹനങ്ങള്‍ക്ക് ഇനി പമ്പയിലേക്ക് പ്രവേശിക്കാം; കോടതി ഉത്തരവ് ഇന്നുമുതല്‍ നടപ്പിലാക്കിയേക്കും

കൊച്ചി: സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെങ്കിലും തീര്‍ത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ നിലക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കോടതിയുടെ ഉത്തരവ് ഇന്നുമുതല്‍ നടപ്പിലാക്കിയേക്കും.

ചെറുവാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടാനാകില്ലെന്നു പോലീസ് നിലപാടെടുത്തിരുന്നു.

LEAVE A REPLY