പിണറായിക്ക് നേരെ വാളോങ്ങുന്നവര്‍ ഒന്നോര്‍ക്കുക, ഇത് ഇരട്ടച്ചങ്കനാണ്; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും

വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലും രണ്ട് പ്രതികകള്‍ക്കുനേരെ യുഎപിഎ കുറ്റം ചുമത്തിയതിനുമൊക്കെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്നവര്‍ ഒന്നോര്‍ക്കുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവാണ് പിണറായി വിജയനെങ്കില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. കാരണം ഇന്നുവരെയുള്ള പിണറായിയുടെ പ്രവൃത്തികള്‍ നമുക്ക് കാണിച്ചു തരുന്നത് അത് തന്നെയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ജിഷ എന്ന പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. നിര്‍ഭയയ്ക്ക് തുല്യമായിരുന്നു ആ സംഭവം. അന്നത്തെ പൊലീസ് പ്രതിയ്ക്കായി വല വിരിച്ചുവെങ്കിലും ഏറെ ദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞില്ല. ആ കേസിലെ പ്രധാന തെളിവായിരുന്നു ഒറ്റ ചെരുപ്പ്. അതിന്റെ ഉടമസ്ഥനെ തേടി ഡി.ജി.പി സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടന്നെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. തുടര്‍ന്ന് ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി വലയിലുമായി. ഈ സംഭവം ഇവിടെ പറയാന്‍ കാരണം മറ്റൊന്നുമല്ല.. അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നത്തേയും പോലെ അന്നും മൗനം തന്നെയാണ് പാലിച്ചത്. എന്നിട്ടും മാസങ്ങള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.

അതുപോലെ തന്നെയാകും ഇവിടെയും. അതില്‍ മാറ്റമുണ്ടാകില്ല. പിണറായി വിജയന്‍ മൗനമാചരിക്കുന്നു, ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ അരാചകത്വം മാത്രമാണ് ഉണ്ടാകുന്നത് എന്ന് ജനങ്ങളും മാധ്യമങ്ങളും കൊട്ടിഘോഷിക്കുമ്പോള്‍ ഒന്നോര്‍ക്കുക. ഇത് പിണറായി വിജയനാണ്. ഇരട്ടച്ചങ്കനായ നേതാവാണ്. പുറമെ ധാര്‍ഷ്ഠ്യക്കാരനാണെങ്കിലും ഈ സര്‍ക്കാരിന്റെ ഭരണകാലത്തു തന്നെ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും, നിരപരാതികള്‍ രക്ഷപ്പെടും.

LEAVE A REPLY