തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട :തിരുവല്ല നഗരസഭയിൽ പക്ഷിപനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തിരുവല്ല നഗരസഭയിലെ വീടുകളിൽ കോഴികള്‍ പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും മരണനിരക്ക് ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ അയച്ചിരുന്നു. ഇതിന്റെ പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിൽ പക്ഷിപ്പനി  സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY