ബസോടിക്കുന്നതിനിടെ ഗാനമേള നടത്തിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: ബസോടിക്കുന്നതിനിടെ ഗാനമേള നടത്തിയ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ടൂറിസ്റ്റ് ബസിലാണ് സംഭവം. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഒരു കയ്യില്‍ മൈക്ക് പിടിച്ച് ആരോ വിരല്‍മീട്ടി എന്ന ഗാനമാണ് ബസോടിക്കുന്നതിനിടെ ഡ്രൈവര്‍ പാടുന്നത്. കോളേജിലെ വിനോദയാത്രക്കിടെ പെണ്‍കുട്ടികളെ കൊണ്ട് ഗിയര്‍ മാറ്റിച്ച ഡ്രൈവറുടെ ലൈസന്‍സ് പോയതിന് പിന്നാലെയാണ് ഗാനമേള ഡ്രൈവര്‍ എത്തിയിരിക്കുന്നതെന്നും കൗതുകകരമാണ്.

LEAVE A REPLY