ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക് തിരിച്ചു. സുഡാന് എസ്സിഎസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താ അബ്ദല്‍ റഹ്മാന് അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്‍ ഹംദോക്ക് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍ സംരംഭകരുമായും മന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജുബയിലെ ഐക്യരാഷ്ട്ര സഭയുടെ മിഷന് ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും.

















