ഇനി എടിഎം കാര്‍ഡില്ലാതെയും പണമെടുക്കാം; ‘യോനോ കാഷു’ മായി എസ്.ബി.ഐ, പ്രവര്‍ത്തനം ഇങ്ങനെ…

തിരുവനന്തപുരം : എടിഎമ്മില്‍ നിന്നും കാര്‍ഡ് ഇല്ലാതെ പണം വലിക്കാനുള്ള സംവിധാനവുമായി എസ്.ബി.ഐ രംഗത്ത്. എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌േേഫാമായ ‘യോനോ’ എസ്.ബി.ഐ വഴിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

ഇതുവഴി കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനാകും. എടിഎം കാര്‍ഡുകള്‍ എടിഎം മെഷീനില്‍ ഉപയോഗിക്കുമ്പോള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന സംഭവം വര്‍ധിച്ചതോടെയാണ് ഇതിനുള്ള സാധ്യത ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സ്‌കിമ്മിംഗ്, €ോണിങ് തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുന്നു എന്നതിന് പുറമേ രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമാ്കകിയ ഇടപാകുകളാണ് ഇതിന്റെ പ്രത്യേകത.

ഇടപാടുകള്‍ക്കായി ആറക്കങ്ങളുള്ള യോനോ കാഷ് പിന്‍ തയ്യാറാക്കണം. ഉപഭോക്താക്കള്‍ക്ക് ആറക്കങ്ങളുള്ള റഫറന്‍സ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേയ്ക്ക് എസ്.എം.എസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറില്‍ തൊട്ടടുത്ത യോനോ കാഷ് പോയിന്റ് വഴി പിന്‍ നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയും.

യോനോ കാഷ് എന്ന പുതിയ സംവിധാനം എസ്.ബി.ഐയുടെ 16,500 ല്‍ ലേറെ ഏടിഎമ്മുകളില്‍ ലഭ്യമാകും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകള്‍ യോനോ കാഷ് പോയിന്റ എന്നാണ് അറിയപ്പെടുക.

LEAVE A REPLY