ശരീരത്തിലെ ദുർഗന്ധം അകറ്റി ദിവസം മുഴുവൻ ഫ്രഷ് ആയിരിക്കാൻ ഡിയോഡറന്റുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ഒരു ആശങ്ക, ഡിയോഡറന്റുകളുടെ പതിവായ ഉപയോഗം സ്തനാർബുദത്തിന് കാരണമാകുമോ എന്നുള്ളതാണ്.
ഡിയോഡറന്റ് ഉപയോഗവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് ഈ വാദം തെറ്റാണ് എന്നാണ്.
ഡിയോഡറന്റുകളിൽ പലപ്പോഴും അലുമിനിയം, പാരബെൻസ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിൽ പ്രയോഗിക്കുമ്പോൾ, വിയർപ്പ് നാളങ്ങളെ താൽക്കാലികമായി തടയാൻ സഹായിക്കുന്നു. എന്നാൽ, ഡിയോഡറന്റ് ഉപയോഗത്തെ സ്തനാർബുദവുമായോ മറ്റേതെങ്കിലും തരത്തിലുള്ള കാൻസറുമായോ ബന്ധിപ്പിക്കുന്നതിന് മതിയായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ഏത് ഉത്പന്നം ഉപയോഗിക്കുമ്പോഴും അതിലെ ചേരുവകളെക്കുറിച്ച് ജാഗ്രത പുലർത്തുക എന്നത് പ്രധാനമാണ്.
ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശം: “ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് അവയുടെ ലേബൽ കൃത്യമായി വായിച്ച്, ചേരുവകൾ മനസ്സിലാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. അനാവശ്യ ആശങ്കകളിൽ നിന്ന് മാറിനിൽക്കുക.”



















