തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാർമസി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാർമസി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ഈ ഫാർമസി പ്രവർത്തന സജ്ജമായിരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് അത്യാഹിത വിഭാഗത്തിനും പ്രധാന ആശുപത്രി ബ്ലോക്കിനും സമീപത്തായി പുതിയ കാരുണ്യ ഫാർമസി ആരംഭിച്ചത്. കമ്മ്യൂണിറ്റി ഫാർമസി കെട്ടിടത്തിലാണ് പുതിയ ഫാർമസി. നേരത്തെ ഒപി ബ്ലോക്കിലാണ് കാരുണ്യ ഫാർമസി ഉണ്ടായിരുന്നത്. രാത്രികളിൽ പോലും വളരെ ദൂരം നടന്ന് പോയി മരുന്ന് വാങ്ങേണ്ട അവസ്ഥയെപ്പറ്റി, സ്ത്രീകൾ ഉൾപ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ അവരുടെ ബുദ്ധിമുട്ടുകൾ ആരോഗ്യമന്ത്രി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തുമ്പോൾ അറിയിച്ചിരുന്നു. കൂടാതെ രാത്രി കാലങ്ങളിൽ മന്ത്രി ഇത് നേരിട്ട് കാണുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് രോഗികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് കാരുണ്യ ഫാർമസി ആരംഭിക്കാൻ മന്ത്രി കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയത്. ആരോഗ്യമന്ത്രി വീണ ജോർജിന് ഒപ്പം ഉദ്ഘാടന ചടങ്ങിൽ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ. നിസാറുദീൻ, കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

LEAVE A REPLY