‘പ്രതികളെ അറസ്റ്റു ചെയ്തിട്ട് മതി മുഖ്യമന്ത്രിയുടെ വീടു സന്ദര്‍ശനം’

വളയം: മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്തിട്ട് മതി മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശനമെന്ന് പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് വീഴ്ച വരുത്തുന്നതിന് എതിരെ ജിഷ്ണുവിന്റെ മാതാപിതാക്കളായ അശോകനും മഹിജയും വളയം പൂവ്വംവയലിലെ വീട്ടില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രണ്ടുദിവസത്തിനകം പ്രതികളെ പിടികൂടിയില്‌ളെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തും. പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് നടിയുടെ കാര്യത്തില്‍ വ്യക്തമായി. കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പി.ആര്‍.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, സി.പി. പ്രവീണ്‍ എന്നിവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ട് 14 ദിവസം പിന്നിട്ടു. പ്രതികളെ അസ്റ്റ് ചെയ്യുന്നതിന് ഒരു നിയമതടസ്സവുമില്ലെന്നും ഇരുവരും ചൂണ്ടിക്കാണിച്ചു..

LEAVE A REPLY