കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം: മന്ത്രിയുടെ സ്റ്റാഫ അംഗവും സി.പി.എം നേതാവും അടക്കം മൂന്നുപേര്‍ പിടിയില്‍

കൊല്ലം: ഏരൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫ് അംഗവും സി.പി.ഐ.എം നേതാവും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫ് മാക്സണ്‍, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍, പാര്‍ട്ടി പ്രവര്‍ത്തകന്‍ റിയാസ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.

2010 ഏപ്രില്‍ 10ന് രാത്രിയില്‍ നടന്ന അക്രമത്തില്‍ ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐ.എന്‍.ടി.യു.സി. ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ഭാര്യയ്ക്ക്ും മക്കള്‍ക്കുമൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്നു രാമഭദ്രനെ അക്രമികള്‍ വീടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാമഭദ്രന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിനും ശേഷം സി.ബി.ഐക്കും കൈമാറുകയായിരുന്നു.

LEAVE A REPLY