പത്തനംതിട്ടയില്‍ താന്‍ മത്സരിക്കും, സഹകരിക്കാമെന്ന് കത്ത് നല്‍കിയിട്ടും കോണ്‍ഗ്രസ് മറുപടി നല്‍കാനുള്ള മാന്യത പോലും കാണിച്ചില്ല, പിസി ജോര്‍ജ് പറയുന്നു

കോട്ടയം: വരുന്ന ലോക്‌സഭ ഇലക്ഷനില്‍ പത്തനംതിട്ടയില്‍ താന്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഒമ്പതംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

20 മണ്ഡലങ്ങളിലും ജനപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. പിജെ ജോസഫ് കോട്ടയത്ത് മത്സരിച്ചാല്‍ പിന്തുണയ്ക്കും. സഹകരിക്കാമെന്ന് കോണ്‍ഗ്രസിന് കത്ത് നല്‍കിയിട്ടും മറുപടി നല്‍കാനുള്ള മാന്യത പോലും കാണിച്ചില്ല. -പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം ആറന്മുള എംഎല്‍എ വീണ ജോര്‍ജാവും പത്തനംതിട്ടയില്‍ സിപിഎം സ്ഥാനാര്‍ത്ഥി. സിറ്റിങ് എംപിയായ ആന്റോ ആന്റണി തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ശബരിമല വിഷയം ഏറ്റവും അധികം പ്രതിഫലിച്ച മണ്ഡലമായതിനാല്‍ ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെയാവും പത്തനംതിട്ടയില്‍ ഇറക്കുക. കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

LEAVE A REPLY