പാറശാലയില്‍ 58കാരിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍

പാറശാല: പാറശാലയില്‍ മാനസികരോഗിയായ അമ്പത്തെട്ടുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഇരയുടെ അയല്‍വാസിയും ചെങ്കല്‍ സ്വദേശിയുമായ ക്രിസ്റ്റല്‍ എന്ന യുവാവാണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാത്രിയില്‍ യുവാവ് വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പീഡനം നടത്തിയത്. അടുത്ത ദിവസം സംഭവം വൃദ്ധ ബന്ധുക്കളെ അറിയിച്ചു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസവും പ്രതി വൃദ്ധയെ ചൂഷണം ചെയ്യാന്‍ എത്തുമെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ രഹസ്യമായി സംഘടിച്ചിരുന്നു. പ്രതി എത്തിയെങ്കിലും ദുരൂഹത മണത്തതിനെ തുടര്‍ന്ന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ വിവരം പോലീസിന് കൈമാറിയതോടെ പ്രതി അറസ്റ്റിലാവുകയായിരുന്നു.