സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി, സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ പ്രതിഷേധം താന്‍ അറിഞ്ഞില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ‘ഞാന്‍ യുഎസിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് കേരളത്തില്‍ എത്തിയത്. അതിനാല്‍ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല.’ താരം പറയുന്നു. ഒരോരുത്തര്‍ക്കും ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണമെന്നുണ്ട്. അതുപോലെ ഇതും സംഭവിച്ചതായി കരുതിയാല്‍ മതിയെന്നും ലാല്‍ പ്രതികരിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.
ഐ.എഫ്.എഫ്.കെയിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ദേശീയ ഗാനം ആലപിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
നോട്ട് നിരോധനത്തിനെതിരായി പ്രസംഗിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ പ്രതിഷേധം അനാവശ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരോരുത്തര്‍ക്കും ഓരോ നിലപാടായിരിക്കും. തന്റെ മനസ്സില്‍ തോന്നുന്നത് പാവം എംടി സാറിനെ വിടണമെന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.