മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു , പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി മരിച്ചു

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി മരിച്ചു. കൈതപ്പതാല്‍ സ്വദേശിനി ലിജ, ഏഴുവയസ്സുകാരനായ മകന്‍ ബെന്‍ ടോം എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ലിജയുടെ 28 ദിവസം പ്രായമുള്ള കുഞ്ഞ് രണ്ടു ദിവസം മുൻപായിരുന്നു മരിച്ചത്. ഇതേത്തുടര്‍ന്ന് ലിജ മാനസിക സമർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പും ലിജയുടെ ഒരു കുഞ്ഞ് മരിച്ചിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ രാവിലെ പള്ളിയില്‍ പോയ സമയത്തായിരിക്കാം ലിജ മകനുമായി കിണറ്റില്‍ ചാടിയതെന്നാണ് കരുതുന്നത്. വീട്ടുകാര്‍ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ ചാടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

LEAVE A REPLY