പെരുമ്പാവൂരില്‍ മോഹന്‍ലാല്‍ ചിത്രത്തിന് ഇന്ത്യ-പാക് അതിര്‍ത്തി

മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്. ചിത്രത്തിനായി പെരുമ്പാവൂരില്‍ ഇന്ത്യാ-പാക് അതിര്‍ത്തി ഒരുങ്ങുന്നതായാണ് വിവരം. പെരുമ്പാവൂര്‍ നഗരത്തിന് സമീപം നാല്‍പതേക്കറോളമുള്ള നിലം നികത്തിയെടുത്ത സ്ഥലമാണ് മോഹന്‍ലാല്‍-മേജര്‍ രവി ചിത്രത്തിനു വേണ്ടി അതിര്‍ത്തിയാവുന്നത്.

നികത്തിയെടുത്ത 40 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം തരിശായി കിടക്കുകയാണ്. 1971-ലെ ഇന്ത്യ-പാക് യുദ്ധം പ്രമേയമാക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി രാജ്യാതിര്‍ത്തിയിലുള്ളതു പോലെ ഇരുമ്പുവേലികളും ട്രഞ്ചുകളും ഇവിടെ സെറ്റിട്ടിരിക്കുകയാണ്. ഇന്നലെ സൈനിക വേഷത്തിലാണ് മോഹന്‍ലാല്‍ ലൊക്കേഷനിലെത്തിയത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായ മേജര്‍ മഹാദേവനായും അച്ഛന്‍ മേജര്‍ സഹദേവനായും ഇരട്ട റോളുകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി അഭിനയിച്ച കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ടഹാര്‍ എന്നീ സിനിമകളുടെ തുടര്‍ച്ചയാണ് പുതിയ ചിത്രം.

LEAVE A REPLY