അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല: ഇതിന് തെളിവാണ് ജയലളിതയെന്ന് മമ്മൂട്ടി

തിരുവനന്തപുരം : അമ്മയാകാന്‍ ഒരു സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിന് തെളിവാണ് ജയലളിതയെന്ന് നടന്‍ മമ്മൂട്ടി. ജയലളിതയുടെ വിയോഗത്തില്‍ തമിഴ്ജനതയ്‌ക്കൊപ്പം ചേരുന്നുവെന്നും താരം പറഞ്ഞു.

തമിഴ്ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത. ഇത് അടുത്തറിയാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ജയലളിത എന്ന ഉരുക്കു വനിതയുടെ വിയോഗം നമ്മുടെ സ്ത്രീ സമൂഹത്തിനും രാഷ്ട്രീയത്തിനും അതിലേറെ തമിഴ്‌നാടിനും തീരാദുഖമാണെന്നും മമ്മൂട്ടി പറഞ്ഞു. സിനിമാലോകത്തെ തിരക്കുവിട്ട് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങി തമിഴ്ജനതയുടെ ഹൃദയത്തില്‍ ഇടംനേടാനുള്ള ആ തീരുമാനമായിരുന്നു ഏറ്റവും വലിയ ശരിയെന്നും മമ്മൂട്ടി അനുസ്മരിച്ചു.

LEAVE A REPLY