മധുരപാനീയങ്ങളുടെ സ്ഥിരോപയോഗം സ്ത്രീകളില്‍ കരള്‍ രോഗസാധ്യത കൂട്ടുമെന്ന് പഠനം

മധുരപാനീയങ്ങളുടെ സ്ഥിരോപയോഗം സ്ത്രീകളില്‍ കരള്‍ രോഗസാധ്യത കൂട്ടുമെന്ന് പഠനം. ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരളിലെ അര്‍ബുദവും ഗുരുതരമായ മറ്റു കരള്‍ രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണെന്നു പഠനം വ്യക്തമാക്കുന്നു. യുഎസിലെ ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 20 വര്‍ഷക്കാലം ആര്‍ത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളെ നിരീക്ഷിച്ചതില്‍ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരള്‍രോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടെത്തി. ഇവരില്‍ 85 ശതമാനം പേര്‍ക്കും കരളിലെ അര്‍ബുദം വരാന്‍ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേര്‍ക്ക് ഗുരുതരമായ കരള്‍ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനം വിലയിരുത്തുന്നു.

LEAVE A REPLY