പ്രചാരണത്തിനായി 1.5 ലക്ഷം കിലോമീറ്റര്‍ പറന്ന് മോഡി: 142 റാലികൾ;

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1.5 ലക്ഷം കിലോമീറ്റര്‍ ആകാശ യാത്ര നടത്തിയെന്നും 142 റാലികളില്‍ പങ്കെടുത്തെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും വിപുലമായ പ്രചാരണമാണ് പാര്‍ട്ടി ഇത്തവണ നടത്തിയത്.

46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അസഹനീയമായ ചൂടിനെ നേരിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. 142 റാലികളും നാല് റോഡ് ഷോകളും നടത്തി. ഈ റാലികളില്‍ ഒന്നര കോടി ജനങ്ങളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മോദി സന്ദര്‍ശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ പറഞ്ഞു.

മാര്‍ച്ച് 10-നാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 28-ന് മീററ്റിലായിരുന്നു മോദിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പര്‍ശിച്ചുള്ള വളരെ വിജയകരമായ പ്രചാരണമായിരുന്നു ബിജെപിയുടേത്. ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്നകാര്യത്തില്‍ തികഞ്ഞ ആത്മവിശ്വസം ഉണ്ടെന്നും ഷാ പറഞ്ഞു.

LEAVE A REPLY