‘തളരരുത്…മനസ്സിനെ നിയന്ത്രിക്കാനുള്ള സമചിത്തത ദൈവം നല്‍കട്ടേ’; ദിലീപ്-കാവ്യ വിവാഹ മുഹൂര്‍ത്തത്തില്‍ മഞ്ജുവിന് ഒപ്പം നിന്ന് നവമാധ്യമങ്ങള്‍

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ അതെല്ലാം ശരിവെച്ചുകൊണ്ട് ദിലീപ് കാര്യാമാധവന് താലി ചാര്‍ത്തി. മലയാളികള്‍ ഞെട്ടലോടെ ആ വാര്‍ത്ത ഏറ്റെടുത്തു. എന്നാല്‍, താര വിവാഹത്തില്‍ മതിമറന്ന് ആഘോഷിക്കനല്ല, ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരെ സമാധാനിപ്പിക്കാനാണ് ഭൂരിപക്ഷവും സമയം കണ്ടെത്തിയത് എന്നത് മഞ്ജുവിന്റെ ഫേസ്ുക്ക് പേജിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ വ്യക്തം.

മണിക്കൂറുകള്‍ പിന്നിട്ടിട്ടും മഞ്ജുവിന്റെ പ്രതികരണം എത്തിയിട്ടില്ല. എന്നാല്‍, മഞ്ജുവിന്റെ ഫേസ്ുക്ക് പേജിലെ പഴയ പോസ്റ്റുകള്‍ക്ക് താഴെ മഞ്ജുവിനെ സ്‌നേഹിക്കുന്നവരുടെ പ്രതികരണങ്ങള്‍ പ്രവഹിക്കുകയാണ്…

മഞ്ജുവിന്റെ ഫേസ്ബുക്ക് പേജിലെ ചില പ്രതികരണങ്ങളിലൂടെ…

ആദ്യമായി, നിങ്ങളോട് റെസ്പെക്ട് തോന്നുന്നു, ചേച്ചി,, വിവാഹമോചന സമയത്തു ദിലീപ് പോലും നിങ്ങളെ കുറ്റം പറഞ്ഞപ്പോള്‍ നിങ്ങള്‍ മൗനം പാലിച്ചു,,,, മകളെക്കിലും തിരിച്ചു വരട്ടെ നിങ്ങളുടെ അടുത്തേക്ക്.

ഇത്രയു നാള് മഞ്ജു വാര്യര്‍ ക്കെതിരെ തുറന്നു വിട്ട സൈബര്‍ യുദ്ധം ഇനി തുടരില്ലന്നു വിശ്വസിക്കയുന്നു. നിലവാരമില്ലാത്ത വ്യക്തി ഹത്യ നടത്തിയവര്‍ക്കെതിരെ നിലവാരത്തോടെ പ്രതികരിച്ച മഞ്ജു വാര്യരെ ഞാന്‍ അഭിനന്ദിക്കുന്നു….

നര്‍ത്തകിയും നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മഞ്ജുവിന് മുന്നില്‍ വിശാലമായാ ലോകവും ജീവിതവും ഇനിയും ഉണ്ട്…. ഒത്തിരി ഒത്തിരി ഉയരങ്ങളില്‍ എത്തട്ടേ.

ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ നേരുന്നു ,ഒപ്പം മീനാക്ഷി യോടായി ഒരു വാക്ക്…ഒരു വട്ടമെങ്കിലും മുലപ്പാല്‍ കൂട്ടിച്ചിട്ടുണ്ടെല്‍ ഇന്ന് ഒരു ദിവസ മെങ്കിലും ഒറ്റയ്ക്കായി പോയ ആ അമ്മയോടൊപ്പം കഴിയുക.

മനസ്സ് പ്രക്ഷുബമാകുന്ന ഒരു ദിവസമായിരിക്കാം ഇന്ന് എത്ര കടിച്ചാര്‍ത്തിയാലും വിങ്ങി പൊട്ടലുകള്‍ തേങ്ങലാവാം എല്ലാം പ്രതീക്ഷിച്ചതാവാം എന്നാലും വേദന തോന്നിയേക്കാം തളരരുത് മനസ്സിനെ നിയന്തിക്കാനുള്ള സമചിത്തത ദൈവം നല്‍കട്ടെ ഒരുപാടു കഥാ പത്രത്തിലൂടെ ഞങ്ങളുടെ മനസ്സിലേക്ക് കടന്നു വന്ന ഞങ്ങളുടെ സ്വന്തം മഞ്ജു ചേച്ചീ എന്നും ഞങ്ങള്‍ കൂടെയുണ്ട്…

ദിലീപേ നിന്നെ കല്യാണം കഴിച്ചതുക്കൊണ്ട് മാത്രം കരിയര്‍ നഷ്ടപ്പെട്ട ഒരു നടിയുണ്ട്. മലയാളികള്‍ നിനക്ക് മുന്‍പ് നെഞ്ചിലേറ്റിയ നടി. അവള്‍ തിളങ്ങി നിന്ന സമയത്താണ് നിന്നെ കല്യാണം കഴിച്ച് സ്വന്തം കരിയര്‍ തൊലച്ചത്. ഞങ്ങളുടെ സ്വന്തം മഞ്ജുവാര്യര്‍.

ഈ ദിവസം ചിലപ്പൊ ചേച്ചി ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ദിവസം ആക്കും… പക്ഷെ ഞാന്‍ ഒരു പാട് ആഗ്രഹിച്ച ഒരു ദിവസമാണ് ചേച്ചി ഇന്ന്. ചേച്ചിയെ പല രീതിയിലും കളിയാക്കിയിരുന്ന ഒരു പാട് പേരെ എനിക്കറിയാം അവര്‍ക്ക് ഇതിനും ന്യായം ഉണ്ടാക്കും എന്നെനിക്ക് ഉറപ്പുണ്ട് എന്നാലും അവരറിയാതെ അവര് ചേച്ചിയോട് ക്ഷമ ചോദിക്കുന്നത് എനിയ്ക്ക് അവരുടെ കണ്ണില്‍ കാണാന്‍ കഴിയുന്നുണ്ട് അത് മതി…

മഞ്ജുവാര്യര്‍… നിങ്ങള്‍ ആയിരുന്നു ശരി. ഇവന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്തായി. മറ്റൊരു പെണ്ണിന് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മഹാന്‍ . ഇവനൊക്കെയാണോ സിനിമയിലൂടെ ജനങ്ങളെ നന്മ പഠിപ്പിയ്ക്കാന്‍ വരുന്നത് .കഷ്ടം .

LEAVE A REPLY