ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താല്‍

    ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ വഷളാകുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ ജയലളിതയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് പൂര്‍ണ്ണമായും യന്ത്ര സഹായത്താലാണ്. ഇതിനിടെ, ശ്വാസകോശത്തിലെ അണുബാധ മൂലം ആരോഗ്യനില സങ്കീര്‍ണ്ണമായതായും മെഡിക്കല്‍ ഉച്ചയോടെ പുറത്തു വിട്ടിട്ടുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

    jaya1ഹൃദയാഘാതം ഉണ്ടാകുന്ന രോഗിക്ക് ഏറ്റവും ആദ്യം ലഭ്യമാക്കുന്ന  സി.പി.ആര്‍ (കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍) ജയലളിതയില്‍ വിജയകരമായിരുന്നില്ല. ഇതേതുടര്‍ന്ന് ഇ.സി.എം.ഒ (എക്‌സ്ട്രകോപ്പറല്‍ മെബ്രേന്‍ ഓക്‌സിജനേഷന്‍) സഹായത്തോടെയാണ് നിലവില്‍ ജയയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്. ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നല്‍കാനാണ് ഇത്.

    അതേസമയം, ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായുള്ള വാര്‍ത്തകള്‍ ഇന്നലെ രാത്രി പുറത്തു വന്നതുമുതല്‍ തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് പോലീസിനെയും സിആര്‍പിഎഫനെയും ചെന്നൈയില്‍ ഉടനീളം വിന്യസിപ്പിച്ചിട്ടുണ്ട്. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    LEAVE A REPLY