സംവിധായകന്‍ ദീപന്‍ അന്തരിച്ചു

കൊച്ചി: സിനിമ സംവിധായകന്‍ ദീപന്‍ (47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗം ബാധിച്ച് രണ്ടാഴ്ചയായി ഗുരുതരമായ അവസ്ഥയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പതിനൊന്നു മണിയോടെ ആശുപത്രിയില്‍ വെച്ചു തന്നെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ദീപന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ പുത്രനാണ്. 2003 ല്‍ വിജയകുമാറിനെ നായകനാക്കി ലീഡര്‍ എന്ന സിനിമ ചെയ്തു കൊണ്ട് മലയാളത്തില്‍ സ്വതന്ത്ര സംവിധായകനായി മാറിയ ദീപന്‍ ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ്. പൃഥ്വിരാജ് ചിത്രങ്ങളായ പുതിയമുഖം, ഹീറോ,.ഡി കമ്പനി എന്ന സിനിമയില്‍ ഗ്യാംഗ്‌സ് ഓഫ് വടക്കും നാഥന്‍ എന്നീ സിനിമകള്‍ ചെയ്തിരുന്നു. സുരേഷ്‌ഗോപിയും അനൂപ് മേനോനും ഒന്നിച്ച ഡോള്‍ഫിന്‍ ബാര്‍ എന്നായിരുന്നു അദ്ദേഹം അവസാനമായി ചെയ്തത്. ജയറാം നായകനായ സിനിമ ചെയ്തു വരികയായിരുന്നു.

LEAVE A REPLY