പ്രവാസി മലയാളി ഫെഡറേഷൻ സിസിലിയ റീജിയൻ EXPAT 2017 പുതുവർഷ സംഗമം ജനുവരി 8 ന്

ഇറ്റലി: ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ സിസിലിയ റീജിയൻ EXPAT 2017 പുതുവർഷ സംഗമം ജനുവരി 8 ന് പാത്തിയിൽ സെൻറ് ജോസഫ് ഹാളിൽ വച്ച് ഉച്ചക്ക് 12 മണിയോടെ പ്രസിഡന്റ് ജെയിംസ് ജോർജ് ഇലവുങ്കൽ ( പൂഞ്ഞാർ)ൻറെ അദ്ധ്യക്ഷതയിൽ ജോർജ് പടിക്കക്കുഴി (ഗ്ലോബൽ പ്രസിഡണ്ട്) ജോസ് മാത്യു പനച്ചിക്കൽ (കോർഡിനേറ്റർ), സിറിൽ മിനിയാനിപ്പുറത്തു (യൂറോപ്പ് കോർഡിനേറ്റർ), അനിത പുല്ലയിൽ (ഇറ്റലി സെക്രട്ടറി), എബ്രഹാം തോമസ് (ജോയിൻറ് സെക്രട്ടറി ), ഫാ. ആഞ്ചലോ കോസ്താൻസോ എന്നിവരുടെ സാന്നിധ്യത്തിൽ അതിഗംഭീരമായ കലാപരിപാടികളോട് കൂടെ നടത്തപ്പെടുന്നു.

 

ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൽ നിന്നും ജാതി മത വികടനങ്ങൾക്ക് സ്ഥാനമില്ലാതെ മറ്റ് രാജ്യങ്ങളിൽ കുടിയേറി മനുഷ്യനെ മനുഷ്യനായി കണ്ട് ഒരേ മനസ്സോടെ മലയാളികളെ ബഹുമാനിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന സംഘടനയാണ് പ്രവാസിമലയാളി ഫെഡറേഷൻ. ചുരുക്കം ചില ബന്ധങ്ങളിൽ നിന്നും ഉണ്ടാകുന്ന വിശ്വാസവും, ഐക്യവും, സ്നേഹവും അടിസ്ഥാനമാക്കി തുടങ്ങിവച്ച ഈ പ്രസ്ഥാനം ഇന്ന് ലോകമെമ്പാടും പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു. അതിൽ നിന്നും ഉരുവായ ശാഘയാണ് പ്രവാസിമലയാളി ഫെഡറേഷൻ സിസിലിയ റീജിയൻ.

 

160 അംഗങ്ങൾ ചേർന്ന് 2016 ൽ തുടങ്ങിവച്ച ഈ സംഘടനയിൽ മാസങ്ങൾക്കുള്ളിൽ 250 ൽ പരം ആളുകൾ അംഗത്വം നേടിക്കഴിഞ്ഞു. ജെയിംസ് ജോർജ് ഇലവുങ്കൽ പൂഞ്ഞാർ, വരുൺ ജോസഫ് ചിങ്ങവനം, ജോസഫ് പോൾ തിരുത്തനത്തിൽ അങ്കമാലി, എന്നിവരെ യഥാക്രമം പ്രസിഡന്റ്, സെക്രെട്ടറി, കോ-ഓർഡിനേറ്റർ എന്നിങ്ങനെ സ്ഥാനമാനങ്ങൾ നൽകി നിയമിച്ചു. ഈ സംഘടനയിൽ അംഗത്വം എടുക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് 2016 ഡിസംബർ 24 വരെ സമയം അനുവദിച്ചിട്ടുള്ളതാണ്.

LEAVE A REPLY