ആരാധകര്‍ കാത്തിരുന്ന ദിലീപ്-കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പ്രിയ ജോഡികളായ ദിലീപും കാവ്യ മാധവനും കഴിഞ്ഞ ദിവസം വിവാഹിതരായി. വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. മകള്‍ മീനാക്ഷിക്കും അമ്മയ്ക്കും ഒപ്പമാണ് ദിലീപ് വിവാഹ പന്തലില്‍ എത്തിയത്. മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒമ്പതിനും 10നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍സ ഇരുവരും വിവാഹിതരായി.

ദിലീപ്-കാവ്യ വിവാഹത്തിന്‌റെ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അത്രയ്ക്കും മനോഹരമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

വിവാഹ ശേഷം ദിലീപും കാവ്യയും മീനാക്ഷിക്കൊപ്പം ദുബായിലേക്ക് പുറപ്പെട്ടു. അടുത്ത മാസം ആദ്യം ദിലീപ് തിരിച്ചെത്തുമെന്നാണ് വിവരം. ഏറെ വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.

LEAVE A REPLY