സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ ജയം, സെമി പ്രതീക്ഷ ശക്തമാക്കി ബ്ലാസ്റ്റേഴ്സ്

സ്വന്തം തട്ടകമായ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. നിര്‍ണ്ണായക മത്സരത്തില്‍ പൂനെ സിറ്റി എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ കൊമ്പന്മാര്‍ കീഴടക്കിയത്. നാസോണും, മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസുമാണ് കേരളത്തിനായി ഗോളുകള്‍ നേടിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

സെമി ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് പരിക്കു മാറി എത്തിയ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ആശ്വാസമായി.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് ഏഴാം മിനിറ്റില്‍ നാസോണിലൂടെ ആദ്യ ഗോള്‍ നേടി.  പിന്നീട് രണ്ടാം പകുതിയില്‍ ആരോണ്‍ ഹ്യൂസ് ബ്ലാസ്റ്റേര്‍സിനായി രണ്ടാം ഗോള്‍ നേടി. ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്ന ബ്ലാസ്റ്റേഴ്സ് ജയത്തോടെ 17  പോയന്റോടെ ഐഎസ്എല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി സെമി പ്രതീക്ഷകള്‍ സജീവമാക്കി. മറുവശത്ത് 15 പോയന്റോടെ പൂനെയുടെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

LEAVE A REPLY