ജോമോന്‌റെ സുവിശേഷങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് പുലിമുരുകന്‌റെ റെക്കോര്‍ഡുകളില്‍ ഒന്ന്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ജോമോന്‌റെ സുവിശേഷങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‌റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. യൂട്യൂബില്‍ നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ടീസര്‍ കണ്ടത്.

ഇതിനിടെ മലയാളത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച പുലിമുരുകന്‌റെ രു റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ദുല്‍ഖറിനറെ ജോമോന്‍. ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസര്‍ വമ്പന്‍ ഹിറ്റായി കഴിഞ്ഞു.

ഇതുവരെ 7 ലക്ഷത്തിലധികം ആള്‍ക്കാര്‍ ടീസര്‍ കണ്ടു കഴിഞ്ഞു. ആദ്യ 20 മണിക്കൂറില്‍ ലഭിച്ച യൂട്യൂബ് കാഴ്ചക്കാരില്‍ പുലിമുരുകന്‌റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് ജോമോന്‌റെ സുവിശേഷങ്ങള്‍. ആദ്യ 20 മണിക്കൂറില്‍ 4.92 ലക്ഷം ആള്‍ക്കാരാണ് ജോമോന്‌റെ സുവിശേഷങ്ങളുടെ ടീസര്‍ കണ്ടത്. പുലിമുരുകന്‌റേതാകട്ടെ 4.28 ലക്ഷവും.

LEAVE A REPLY