ബി.സി.സി.ഐക്ക് തിരിച്ചടി നൽകുന്ന നിർദ്ദേശങ്ങളുമായി ജസ്റ്റിസ് ലോധ സമിതി

ബി.സി.സി.ഐ നിലപാടുകള്‍ക്ക് കനത്ത തിരിച്ചടി നൽകുന്ന നിർദ്ദേശങ്ങളുമായി ജസ്റ്റിസ് ലോധ സമിതി റിപ്പോർട്ട്. റിപ്പോര്‍ട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. നിലവിലെ ബി.സി.സി.ഐ ഘടങ്ങൾ  പിരിച്ച് വിടണമെന്നും നിരീക്ഷകനായി മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപർശ നൽകുന്നു.

വിവാദമായ ഐപിഎല്‍ ഒത്തുകളിക്കു ശേഷമാണ് ബിസിസിഐയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനായി സുപ്രീംകോടതി ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. തുടക്കം മുതൽ തന്നെ സമിതിയെ എതിർക്കുന്ന തരത്തിലുള്ള നിലവാടുകളാമണ് ബി.സി.സി.ഐ എടുത്തിരുന്നത്. എന്നാൽ ബി.സി.സി.ഐയുടെ ഭാരവാഹികളായി രാഷ്ട്രീയ വ്യാവസായിക മേഖലയിലുള്ളവരെ നിയമിക്കരുതെന്ന സുപ്രധാന നിര്‍ദ്ദേശമുൾപ്പെടെ ഏട്ട് നിർദ്ദേശങ്ങ‌ൾ നേരത്തെ സമിതി  നൽകിയിരുന്നു.

LEAVE A REPLY