നടി രചന നാരായണന്‍കുട്ടിക്ക് യു.എ.ഇ. ഗോള്‍ഡന്‍ വിസ

ദുബായ്: നടി രചന നാരായണന്‍കുട്ടിക്ക് യു.എ.ഇ. ഗോള്‍ഡന്‍ വിസ. ദുബായിലെ സര്‍ക്കാര്‍സേവന ദാതാക്കളായ ഇ.സി.എച്ച്. ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സി.ഇ.ഒ. ഇഖ്ബാല്‍ മാര്‍ക്കോണിയില്‍നിന്ന് ഗോള്‍ഡന്‍ വിസ നടി ഏറ്റുവാങ്ങി. ദുബായില്‍ പുതിയ നൃത്തവിദ്യാലയം അടുത്തമാസം ആരംഭിക്കുമെന്ന് താരം അറിയിച്ചു. മലയാളത്തില്‍നിന്നുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ. ഗോള്‍ഡന്‍ വിസ ലഭിച്ചത് ഇ.സി.എച്ച്. ഡിജിറ്റല്‍ മുഖേനയായിരുന്നു.

LEAVE A REPLY