വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ ദിലീപും കാവ്യ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ഒമ്പതിനും 10 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ദിലീപ് കാവ്യയ്ക്ക് വരണമാല്യം അണിയിച്ചത്. വിവാഹശേഷം തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് കാവ്യ പ്രതികരിച്ചു. ഏവരുടെയും അനുഗ്രഹം വേണമെന്ന് ദിലീപും പറഞ്ഞു. ദിലീപിന്റെ മകള്‍ മീനാക്ഷിയും വിവാഹത്തില്‍ പങ്കെടുത്തു.
അഭിനയ ജീവിതത്തിന്‍റെ കാൽ നൂറ്റാണ്ടു പൂർത്തിത്തീകരിച്ച ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. മലയാള സിനിമ മേഖലയിലെ പ്രമുഖ അഭിനേതാക്കളും സംവിധായകരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സിനിമാ മേഖലയിലെ മുതിര്‍ന്നവരുടെ കാല്‍തൊട്ട് ഇരുവരും അനുഗ്രഹം തേടി.