ഒടുവില്‍ ദിലീപും കാവ്യയും വിവാഹിതരാകുന്നു; ചടങ്ങുകള്‍ ഇന്ന് കൊച്ചിയില്‍

കൊച്ചി : പ്രമുഖ സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാകുന്നു. കൊച്ചിയില്‍ വെച്ചാണ് ഇവരുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹിതരാകുന്നുവെന്നുമുള്ള അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ ഇത് നിഷേധിച്ചിരുന്നു. ഇതിനിടെ, കാവ്യാമാധവന്‍ വിവാഹിതയായ ശേഷം ഇത്തരം അഭ്യൂഹങ്ങളില്‍ കുറവുണ്ടായിരുന്നു.

എന്നാല്‍, മാസങ്ങള്‍ നീണ്ട ദാമ്പത്യത്തിനു ശേഷം കാവ്യ വിവാഹമോചനം തേടിയതോടെ അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു. ഇതിനിടെ, പ്രണയത്തിലൂടെ ഒന്നായ ദിലീപ്-മഞ്ജുവാര്യര്‍ ബന്ധത്തിലും ഉലച്ചില്‍ ഉണ്ടായി. ഇതിനിടെയാണ് ഇപ്പോള്‍ കാവ്യാ-ദിലീപ് വിവാഹവാര്‍ത്ത എത്തിയിരിക്കുന്നത്.

LEAVE A REPLY