ദിലീപ്-കാവ്യ വിവാഹം ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരം

ദിലീപും-കാവ്യ മാധവനുമായുള്ള വിവാഹം തിടുക്കത്തില്‍ നടക്കാന്‍ കാരണമായതെന്ന വെളിപ്പെടുത്തലുമായി ജ്യോത്സ്യന്റെ നിര്‍ദേശമെന്ന് ദിലീപുമായി അടുത്ത വൃത്തങ്ങള്‍. ദിലീപിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കും മുന്‍പ് പാലക്കാട് സ്വദേശിയായ ഈ ജ്യോത്സ്യന്റെ ഉപദേശം തേടിയിരുന്നു. അടുത്ത കുറേ നാളുകളായി ദിലീപിന്റെ ജീവിതത്തില്‍ പല വിഷമങ്ങളും പിന്തുടര്‍ന്നിരുന്നു. വിവാഹ മോചനവും ഗോസിപ്പുകളും സിനിമകളുടെ പരാജയവും ദിലീപിനെ അലട്ടിയിരുന്നു.

ഇത്തരം പ്രതിസന്ധികള്‍ അടിയ്ക്കടിയായി കൂടിയതോടെ അടുത്തിടെ ജ്യോത്സ്യനെ കാണാന്‍ ദിലീപ് പോയിരുന്നു. ജീവിതത്തില്‍ സന്തോഷവും വിജയവും വരണമെങ്കില്‍ ദിലീപ് വീണ്ടും വിവാഹം കഴിക്കണമെന്നും അത് 2017 ന് മുന്‍പ് വേണമെന്നും ആയിരുന്നു ജ്യോത്സ്യന്റെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് ദിലീപിന്റെയും കാവ്യയുടെയും ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ച് വിവാഹത്തെ സംബന്ധിച്ച തീരുമാനം എടുക്കുകയായിരുന്നത്രേ.

LEAVE A REPLY