ഇടതു ഹര്‍ത്താലില്‍ ഗതാഗതം ഭാഗീകം; പ്രതിഷേധം വ്യാപകം

    തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് മരവിപ്പിക്കല്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗീകം.
    സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍വീസ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന കെഎസ്ആര്‍ടിസിയും അവസാന നിമിഷം നീക്കം ഉപേക്ഷിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍

    ആദ്യമണിക്കൂറില്‍ അക്രമസംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാലകളെല്ലാം പരീക്ഷകള്‍ മാറ്റിയിരുന്നു.

    അതേസമയം, പതിവിനു വിപരീതമായി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടകരെയും വിദേശ വിനോദസഞ്ചാരികളെയും തടയരുതെന്ന് നിര്‍ദേശമുണ്ട്. ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവമേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
    Attachments area

    LEAVE A REPLY