മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍; ദുരന്തം നാളെ ഗള്‍ഫിലേയ്ക്ക് മടങ്ങാനിരിക്കേ

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസലാണ് മരിച്ചത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഗള്‍ഫില്‍
ജോലി ചെയ്യുന്ന ഫൈസല്‍ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ് സംഭവം.

പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. റെയില്‍വേസ്റ്റേഷനിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന ഫൈസലിനെ ഓട്ടോ തടഞ്ഞു വെട്ടുകയായിരുന്നുവെന്നാണ് വിവരം. തലക്കും വയറിനും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

ആറു മാസം മുമ്പാണ് ഫൈസല്‍ മതം മാറിയത്. അനില്‍കുമാര്‍ എന്നായിരുന്നു പഴയ പേര്. ഭാര്യയെയും മക്കളെയും ഫൈസല്‍ അടുത്തിടെ ഇസ്ലാംമതത്തിലേക്ക് മതം മാറ്റിയിരുന്നു.

LEAVE A REPLY